SOTOZEN INDIA Online Shop with Unique Products
WWW.SOTOZENINDIA.COM
JALLIKATTU @ TAMIL NADU
പ്രാദേശികമായ കലകളും ഉത്സവങ്ങളും ചേർന്നതാണ് ഭാരതത്തിന്റെ നിറപ്പകിട്ടാർന്ന പാരമ്പര്യം . തെക്കേ ഇന്ത്യയിലെ ശ്രദ്ധേയമായ കളികളിൽ ഒന്നാണ് ജെല്ലിക്കെട്ട് . യാന്ത്രികമായ ജീവിതത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ജനതയ്ക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള , ഒരു കല രൂപമാണ് ഇത് , ഗ്രാമീണ ജനത നെഞ്ചിലേറ്റുന്ന ജെല്ലിക്കെട്ടിനെ പറ്റി ചില വസ്തുതകൾ പങ്കു വെക്കുന്നു .
തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന പരമ്പരാഗത വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത് .തമിഴ് ജനതയെ ആഴത്തിൽ സ്വാധീനം ചെലുത്തിയ കലാരൂപമാണിത് . നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. തമിഴ് നാട്ടിൽ മധുരയ്‌ക്കു സമീപമുള്ള അലങ്ങാനല്ലൂരാണ് ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം.
തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നു ജെല്ലിക്കെട്ടിനു സമാനമായ ഗുഹ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ഇവയുടെ കാലപ്പഴക്കം നിർണയിച്ചതിൽ നിന്ന് ജല്ലിക്കെട്ടിന് ഏതാണ്ട് 3500 വർഷത്തിനുമേൽ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ജല്ലിക്കെട്ടു ചിത്രങ്ങൾ കണ്ടെത്തിയത് നീലഗിരി ജില്ലയിലെ കരിക്കിയൂർ ഗ്രാമത്തിലാണ്.
പണം എന്നർഥം വരുന്ന `സല്ലി' എന്ന പദവും `പൊതി' എന്നർഥം വരുന്ന `കെട്ട്' എന്ന പദവും കൂടിച്ചേർന്നാണ് ഇന്ന് ഉപയോഗത്തിലിരിക്കുന്ന `ജല്ലിക്കെട്ട്' എന്ന പദം ഉരുത്തിരിഞ്ഞതെന്നു കരുതുന്നു .ഈ നാണയ കെട്ട് കാളയുടെ കൊമ്പിൽ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്നയാൾ ഈ നാണയക്കിഴി സ്വന്തമാക്കും - ഇതാണ് ജെല്ലിക്കെട്ട് കളിയുടെ നിയമം.
പ്രത്യേക പരിശീലനം ലഭിച്ച കാളകളെ മാത്രമേ ജെല്ലിക്കെട്ടിനു ഉപയോഗിക്കാറുള്ളൂ . മത്സരത്തിൽ കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. ഈ കാളകളോട് കളിക്കാർ പോരാടുന്നു . കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന കളിക്കാരൻ കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ ആണ് കാളയുമായി മത്സരിക്കേണ്ടത് . പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ. ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് പരിക്ക് പറ്റാൻ സാധ്യത ഏറെയാണെങ്കിലും പൗരുഷത്തോടെ ഈ കളിയിൽ ഏർപ്പെടുന്നവർ നിരവധിയാണ് . മാനസികമായ ധൈര്യം വളർത്താൻ ഉതകുന്ന കലാരൂപം ആണിത് . ഭയത്തെ അകറ്റാനും ചങ്കൂറ്റം വർദ്ധിപ്പിക്കാനും സഹായിക്കുന്ന കലാരൂപം എന്ന നിലയിൽ തമിഴ് ജനത ജെല്ലിക്കെട്ട് ഹൃദയത്തോട് ചേർത്ത് ആരാധിക്കുന്നു .
പ്രധാനമായും മൂന്നു തരത്തിൽ ഉള്ള ജെല്ലിക്കെട്ട് ആണ് പ്രചാരത്തിൽ ഉള്ളത് .
1 )വടി മഞ്ചു വിരട്ട്
മധുര, പുതുകോട്ടൈ, തേനി, തഞ്ചാവൂർ, സേലം എന്നീ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് പ്രചാരത്തിലുള്ളത് . ഏറ്റവും സാഹസികത ഉള്ള ജല്ലിക്കെട്ടാണ് ഇത്. തുറന്ന് വിട്ട കാളയുടെ പൂഞ്ഞയിൽ ഒരാൾ പിടിച്ച് കയറും. ഈ സമയം കാള അയാളെ കുലുക്കി താഴെയിടാൻ ശ്രമിക്കും. ചിലസമയങ്ങളിൽ കുടഞ്ഞ് താഴെയിട്ട് കാള കുത്തിക്കൊല്ലാൻവരെ ശ്രമിക്കും. എന്നാൽ കാളയുടെ ആക്രമത്തെ ചെറുത്ത് നിശ്ചത ദൂരം താണ്ടുന്നവരാണ് വിജയി ആകുന്നു .
2 ) വായേലി വിരട്ട് .
ശിവഗംഗ, മാനാമധുര, മധുര തുടങ്ങിയ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് പ്രചാരത്തിലുള്ളത് തുറസായ സ്ഥലത്തേക്ക് കാളയെ അഴിച്ച് വിടുന്നു. അത് അതിന് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഓടിപ്പോകും. മിക്കവാറും കാളകളും ആളുകൾ ഉള്ളഭാഗത്തേക്ക് വരാറില്ല. എന്നാൽ ചില കാളകൾ എവിടേയും പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. കാളയുടെ അടുത്ത് ചെല്ലുന്നവരെ ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാളകളാണ് ഈ ജെല്ലിക്കെട്ടിലെ പ്രധാന ആകർഷണം.
3 )വടം മഞ്ചു വിരട്ട്
അൻപത് അടി നീളത്തിൽ ഉള്ള കയറിൽ കാളയെ കെട്ടിയിടുന്നു .ഏഴ് മുതൽ ഒൻപത് വരെ അംഗങ്ങളുള്ള ആളുകൾ ഈ കാളയെ കീഴടക്കാൻ ശ്രമിക്കുന്നു . ജല്ലിക്കെട്ടുകളിലെ ഏറ്റവും സുരക്ഷിതമായ രീതിയാണിത് .
(വിവരങ്ങൾക്ക് കടപ്പാട് )

No comments:
Post a Comment