USE AND PROMOTE BAMBOO PRODUCTS TO PROTECT NATURE FROM PLASTIC.
മുളയും മുള ഉത്പന്നങ്ങളും
പ്രാചീനകാലംമുതല്‍ തന്നെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് മുള പ്രയോജനപ്പെടുത്തിയിരുന്നു. മണ്ണിന്റെ ജലാഗികരണശേഷി വര്‍ധിപ്പിക്കുന്ന മുളങ്കട്ടങ്ങള്‍ക്ക് കാര്‍ബണ്‍ റേറ്റിംഗ് കുറയ്‌ക്കാനും കഴിവുണ്ട്.മുള ഉപയോഗിച്ചുള്ള വീടുകള്‍ പരിസ്ഥിതി സൗഹൃദകരവുമാണ് .ഭാരം കുറവാണെന്നതിനു പുറമെ പെട്ടെന്ന് വളര്‍ന്നുകിട്ടുമെന്നതും മുളയെ പ്രിയപ്പെട്ട നിര്‍മാണവസ്തുവാക്കുന്ന ഘടകങ്ങളാണ്. ചൈനയില്‍ മുള കൊണ്ട് മാത്രം നിര്‍മിച്ച ഏറ്റവും നീളംകൂടിയ പാലമുണ്ട്. മുളനിര്‍മിത സാമഗ്രികള്‍ക്കും പാത്രങ്ങള്‍, വസ്ത്രങ്ങള്‍, മാറ്റുകള്‍, ഫര്‍ണിച്ചര്‍, സംഗീതോപകരണങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയുടെ നിര്‍മിതിക്കും പണ്ട് മുതലേ മുളകള്‍ ഉപയോഗിക്കുന്നു. മുളകൊണ്ടുള്ള ഏറ്റവും പഴയ സംഗീത ഉപകരണം ഓടക്കുഴലാണ്.
പുല്ലിനത്തില്‍പ്പെട്ട മുളയ്ക്ക് മണ്ണില്‍ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങാനുള്ള കഴിവുണ്ട് .
മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച സസ്യങ്ങളിലൊന്നാണ് മുള. ഔഷധഗുണത്തിലും മുന്നില്‍ നിൽക്കുന്ന സസ്യമാണ് മുള .മുളയുടെ തളിരില, മുട്ടുകള്‍, വേര്, മുളയരി ഇവയെ വിവിധ രോഗങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. തളിരിലയും പുതുനാമ്പും ഗര്‍ഭാശയരോഗങ്ങളിലും, തളിരില മാത്രമായി വ്രണങ്ങളിലും ഉപയോഗിക്കാറുണ്ട്. മുളയുടെ തൊലിയും വേരും മുടിവളര്‍ച്ചയ്ക്കും വേരു കത്തിച്ച ചാരം ദന്തരോഗങ്ങള്‍ക്കും ഗുണകരമാണ് . മുളയുടെ ഇല കത്തിച്ച ചാരം പുരട്ടുന്നത് ത്വഗ് രോഗങ്ങള്‍ക്ക് ഗുണകരമാണ്. പോഷകസമ്പന്നമായ മുളംകൂമ്പുകളും മുളയരിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കും. ചോറിനു പകരമായി പല സ്ഥലങ്ങളിലും മുളയരി ഉപയോഗിക്കാറുണ്ട്.
കന്നുകാലികളും കുതിരകളും മുളയില ഭക്ഷണമാക്കാറുണ്ട്. ഭീമന്‍ പാണ്ടകളുടെ ഭക്ഷണത്തിലെ പ്രധാന ഇനം തന്നെ മുളകളാണ്. മുളംകൂമ്പകളും തണ്ടുകളും ഇലകളുമെല്ലാം ഇവ ഭക്ഷണമാക്കാറുണ്ട്.
ഒരു മുളയുടെ ആയുസ് 35മുതല്‍ 45 വര്‍ഷം വരെയാണ്. പ്രായമായിക്കഴിഞ്ഞാല്‍ മുള പൊട്ടിപ്പോകുമെന്നതിനാല്‍ മറ്റു വൃക്ഷങ്ങള്‍ മുറിക്കുന്നതുപോലുള്ള നിയമതടസങ്ങളും മുളയെ സംബന്ധിച്ചിടത്തോളം നന്നേ കുറവാണ്.
എന്തെല്ലാം വസ്തുക്കള്‍ പ്ലാസ്റ്റിക്കിന് പകരം മുളകൊണ്ട് നിര്‍മിക്കാമെന്ന് അനുദിനം ശാസ്ത്രലോകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫര്‍ണിച്ചറുകള്‍, സൈക്കിളുകള്‍, മുള ടൂത് ബ്രഷ് , മൊബൈൽ സ്റ്റാൻഡ് ,ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പട്ടിക അനുദിനം വിപുലമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഇവയ്ക്ക് പ്രിയവും വര്‍ധിച്ചു വരികയുമാണ്.
പ്രകൃതിയോടിണങ്ങുന്നു എന്നതിലപ്പുറം കാഴ്ച്ചയ്ക്കും വളരെ ആകർഷകമാണ് എന്നതും പ്രചാരത്തിന് ഒരു കാരണമാണ്.മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മുതല്‍ സൈക്കിള്‍ വരെ നീളുന്നതാണ് ഈ പട്ടിക. മുളകൊണ്ട് നിര്‍മിക്കുന്ന കൗതുക വസ്തുക്കള്‍ക്ക് നിറം കൊടുക്കാനും കൃത്രിമ ചായങ്ങളുടെ ആവശ്യമില്ല. തീജ്വാല കൊണ്ട് ബ്രൗണ്‍ മുതല്‍ കറുപ്പു വരെയുള്ള നിറങ്ങളുടെ ഒരു ശ്രേണി തന്നെ മുളന്തണ്ടില്‍ വിരിയും. ഈ തന്ത്രം ഉപയോഗിച്ച് ആകര്‍ഷകമായ പല ഡിസൈനുകളും ഇത്തരം കൗതുകവസ്തുക്കളില്‍ രൂപപ്പെടുത്താന്‍ സാധിക്കും.
വള, മാല, കമ്മല്‍, ബ്രേസ് ലെറ്റ്- മുള കൊണ്ടുള്ള ഇത്തരം ആഭരണങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാണ്. ചെടിച്ചട്ടിയായി കളിമണ്‍ പാത്രങ്ങള്‍ക്ക് പകരം മുള കൊണ്ടുള്ള ചെടിച്ചട്ടികളാണ് പ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുക. ഇങ്ങനെ പലവിധ മേഖലകളിൽ മുള ഉപയോഗിച്ച് കൊണ്ടുള്ള കണ്ടുപിടുത്തങ്ങൾ നടന്നു കൊണ്ടിരിക്കുന്നു .
പ്രകൃതി സംരക്ഷണത്തിന് പരമാവധി പ്ലാസ്റ്റിക് ഉപേക്ഷിക്കുക എന്നുള്ള സന്ദേശവുമായി മുള ഉത്പന്നങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മ ആണ് ബാംബൂ ഇന്ത്യ(bambooindia.com). വില്ലേജ് തലത്തിലുള്ള ഈ കൂട്ടായ്മ നിരവധി കുടുംബങ്ങൾക്ക് ജീവനോപാധി ആകുന്നതോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണത്തിലും മികവ് പുലർത്തുന്നു . ഓർഗാനിക് ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന സോട്ടോ സെൻ ഇന്ത്യ (www.sotozenindia.com), ബാംബൂ ഇന്ത്യയുടെ ഉത്പന്നങ്ങൾ ദക്ഷിണേന്ത്യയിൽ പ്രചാരം നല്കാൻ സഹകരിക്കുന്നു .
Why Bamboo ?
RENEWABILITY

Bamboo is considered the
wise man timber. Bamboo is the planet’s largest grass. Native species can be
found on all continents, (except Antarctica), from the coastal South Pacific
islands to the Himalayan mountains.
Bamboo typically reaches full height and width within the first 12 months of its life. During the next few years its cell walls will continue to thicken and grow stronger until it reaches peak maturity, usually between 5 and 7 years.

STRENGTH
Bamboo is strong, with the compressive force of concrete and the strength-to-weight ratio of steel.
With very little attention, a bamboo shoot can become a structural
column within three years, and that building could stand strong for a lifetime.
SUSTAINABILITY
With its three-year growth cycle and carbon sequestration it is a
uniquely efficient and responsible resource. Even sustainable timber can’t
begin to compare with bamboo as a conscientious building material.
LONG LIFE
Though bamboo has traditionally been used throughout Asia, new treatment
methods have given it a longer lifespan. BambooIndia selectively harvested from
local sources, is treated ecologically, then lab tested to confirm its
durability and integrity.
* www.sotozenindia.com
Promoting Organic Natural Products with 100% Guarantee in Quality
No comments:
Post a Comment